മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പ് വരുത്തിയ ശേഷമെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കു: മന്ത്രി വി ശിവന്‍കുട്ടി

User
0 0
Read Time:1 Minute, 36 Second

തിരുവനന്തപുരം | സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2.6 ലക്ഷം കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സൗകര്യം ലഭ്യമല്ലായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ സൗകര്യം ഒരുക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യ രണ്ടാഴ്ച ട്രയല്‍ ക്ലാസാണ് നടത്തുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കാന്‍ ട്രയല്‍ ക്ലാസ് ഗുണം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

അതേ സമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച്‌ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റോജി എം ജോണ്‍ ആണ് അനുമതി തേടി നോട്ടീസ് നല്‍കിയത്. പരമാവധി വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സൗകര്യം നല്‍കാന്‍ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടിയായി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ; 2,887 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്യുന്ത് . 2,887 പേര്‍ കൊവിഡ് ബാധിതരായി മരിച്ചു.രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 3,37,989 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം 22,10,43,693 പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയെക്കുറിച്ച്‌ ആലോചിക്കാന്‍ […]

You May Like

Subscribe US Now