മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; വിലയും കൂട്ടി

User
0 0
Read Time:1 Minute, 51 Second

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്രവിഹിതം കുറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ത്രൈമാസ വിഹിതം മൂന്ന് ലിറ്ററില്‍ നിന്ന് ഒരുലിറ്ററാക്കിയാണ് കുറച്ചത്.

വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് 12 ലിറ്റര്‍ നല്‍കിയിരുന്നത് എട്ട് ലിറ്ററായി കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തില്‍ കുറവുവരുത്തി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയില്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് ബാധിച്ച്‌ 21 റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടും വാക്‌സിന്‍ മുന്‍ഗണന, നഷ്‌ടപരിഹാരം, ബയോമെട്രിക് ഒഴിവാക്കല്‍ എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് വ്യാപാരികള്‍. അതിനാല്‍ റേഷന്‍ കടകള്‍ ഒരുദിവസം അടച്ചിട്ട് ബലിദിനം ആചരിക്കാനുള്ള ആലോചനയിലാണ് വ്യാപാരി സംഘടനകള്‍ക്കിടയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസ്രാഈല്‍ - പലസ്തീന്‍ സംഘര്‍ഷം; ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം, ഹെല്‍പ്‌ലൈന്‍ തുറന്ന് എംബസി

ന്യൂഡെല്‍ഹി/ ടെല്‍അവീവ്:  ഇസ്രാഈല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്‍ഡ്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി. ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോടോകോളുകള്‍ നിരീക്ഷിക്കാനും ഇന്‍ഡ്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കി – നമ്ബര്‍: +972549444120. തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോകെല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ […]

You May Like

Subscribe US Now