മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ല, ഡിജിറ്റല്‍ പഠനം തുടരേണ്ടി വരും -മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 52 Second

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഡിജിറ്റല്‍ പഠനം തുടരേണ്ടിവരും. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗത്തിലാണ് നമ്മളിപ്പോള്‍. മൂന്നാം തരംഗം വരാനുണ്ട്. അതുകഴിഞ്ഞ് പിന്നൊരു തരംഗം വരുന്നുണ്ടോയെന്ന് നമുക്ക് അറിയില്ല. കോവിഡ് കുറച്ചുകാലം നമ്മുടെ കൂടെ ഉണ്ടാകും. അതുകൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എപ്പോള്‍ അവസാനിക്കുമെന്ന് ഉറപ്പിച്ച്‌ പറയാന്‍ കഴിയാത്ത അവസ്ഥയാണ്.

വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അടിത്തറ ഉറപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ‘ഡിജിറ്റല്‍ ഡിവൈഡ്’ ഉണ്ടാകാന്‍ പാടില്ല. അതിനാവശ്യമായ കരുതല്‍ ഉണ്ടാകണം. ആവശ്യമായ നടപടികള്‍ സര്‍ക്കാറിനൊപ്പം എല്ലാവരും ചെയ്യണം.

നിലവില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സംസ്ഥാനത്തെ കുട്ടികളില്‍ ഒരു വിഭാഗം കുട്ടികള്‍ ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്.

പാഠപുസ്തകങ്ങള്‍ പോലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടാവുക പ്രധാനമാണ്. അത് വാങ്ങാന്‍ ശേഷിയില്ലാത്തവരെ അതിന് സഹായിക്കണം -മുഖ്യമന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡല്‍ഹി> രാജ്യസഭാ എം പിമാരായി , ഡോ വി ശിവദാസനും ജോണ് ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. പോരാട്ട ഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ ശിവദാസന്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് […]

You May Like

Subscribe US Now