മോ​റ​ട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച്‌​ കേരളം

User
0 0
Read Time:1 Minute, 24 Second

തിരുവനന്തപുരം: കോവിഡ്​ സംസ്ഥാനത്തുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൊറ​ട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നാവശ്യവുമായി കേരളം. ഇത്​ സംബന്ധിച്ച്‌​​ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്​ കത്ത്​ അയച്ചു. ​രണ്ട്​ പ്രളയവും തുടര്‍ന്ന്​ കോവിഡ്​ ഒന്നാം തരംഗവും രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ സാമ്ബത്തിക ഭദ്രതക്കേല്‍പ്പിച്ച ആഘാതം വലുതാണ്​.

കേരളത്തിന്‍റെ സാമ്ബത്തിക സാമൂഹികമേഖലകള്‍ അതിജീവിക്കാന്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്​.കൃഷി, ടൂറിസം,വ്യവസായം തുടങ്ങി കേരളത്തിന്‍റെ സാമ്ബത്തികമേഖലക്ക്​ കരുത്ത്​ പകര്‍ന്ന മിക്കവയും തകര്‍ച്ചയുടെ വക്കിലാണ്​.

വായ്​പയെടുത്ത പലര്‍ക്കും നിത്യചെലവിനുള്ള വരുമാനം പോലുമില്ല. ഈ സാഹചര്യത്തിലാണ്​ മൊ​റ​ട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്നും പലിശയിലും പിഴപലിശയിലും ഇളവ്​ നല്‍കണമെന്നാവശ്യവും കത്തില്‍ ഉന്നയിച്ചത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായിയെ വെല്ലുവിളിച്ച്‌ കെ.സുധാകരന്‍: ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായിയെ ചവിട്ടിവീഴ്ത്തി എന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ താന്‍ തട്ടിക്കൊണ്ട് പോകാന്‍പദ്ധതിയിട്ടെന്ന കാര്യം വെളിപ്പെടുത്തിയത് ആരാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അന്ന് എന്തുകൊണ്ട് ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പി.ആര്‍.ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്ത് വന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ്വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. പിണറായിയുടെ […]

You May Like

Subscribe US Now