യാസ് ചുഴലിക്കാറ്റ് ; കേരളത്തില്‍ ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

User
0 0
Read Time:1 Minute, 32 Second

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലകളില്‍ സാധ്യതയുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. എന്നാല്‍ നാളെ വരെ തെക്കുകിഴക്കന്‍-മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗമ്യ സന്തോഷിന് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കുമെന്ന് ഇസ്രയേല്‍; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

ന്യൂദല്‍ഹി : ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. […]

You May Like

Subscribe US Now