യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച കരതൊടും; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

User
0 0
Read Time:1 Minute, 18 Second

തിരുവനന്തപുരം: ബം​ഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരളത്തില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കാസര്‍കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുടുംബ വഴക്ക്; കശാപ്പ് കത്തികൊണ്ട് സഹോദരനേയും ഭാര്യയേയും വെട്ടിക്കൊന്നു; ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടി

ഉത്തര്‍പ്രദേശ്: കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരനേയും ഭാര്യയേയും കശാപ്പ് കത്തികൊണ്ട് വെട്ടിക്കൊന്ന് യുവാവ്. ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ജമീല്‍(42), ഭാര്യ റൂബി(38) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈയ്യും കാലും വെട്ടിമാറ്റപ്പെട്ട കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം വീട്ടില്‍ വെച്ചാണ് അരുംകൊല നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ജമീലിനായുള്ള തിരച്ചിലിലാണ് പൊലീസ്. 

You May Like

Subscribe US Now