യാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; വൈകീട്ടോടെ അതിതീവ്രമാകും

User
0 0
Read Time:1 Minute, 56 Second

തിരുവനന്തപുരം. ബംഗാള്‍ ഉള്‍ക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്തു ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. നാളെ വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം. യാസിനെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയാറെടുപ്പിലാണ്. ഒഡീഷ, പശ്ചിമ ബംഗാള്‍, ആഡ്രപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

ഇന്നും നാളെയും മധ്യ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡീഷ- പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഉടന്‍ തന്നെ തീരത്ത് മടങ്ങിയെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ‘യാസ്’ എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപില്‍ (ഒഡീഷ ) നിന്ന് 360 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറില്‍ (ഒഡീഷ ) നിന്ന് 460 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാള്‍) യില്‍ നിന്ന് 450 കി.മീ തെക്ക് -തെക്കു കിഴക്കായും ഖേപ്പുപറയില്‍ നിന്ന് 480 കി.മീ തെക്ക് -തെക്കു പടിഞ്ഞാറുമായിട്ടാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ സ്ഥിതി ചെയ്യുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന് പരാതി

ന്യൂഡല്‍ഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിെന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ രംഗത്ത്. കരീബിയന്‍ ദ്വീപ് രാജ്യമായ ആന്‍റിഗ്വയില്‍ നിന്നാണ് കാണാതായെന്നാണ് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പറയുന്നത് .ഇതേകുറിച്ച്‌ ആന്‍റിഗ്വാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിക്കുകയാണ്. അതേസമയം,ചോക്സിയെ കാണാനില്ലന്നെ് ഔദ്യോഗികമായി അറിയിച്ചിട്ടില്ളെന്ന് സി.ബി.ഐ. കേന്ദ്രങ്ങള്‍ പറയുന്നു. 14,000 കോടി രൂപയുടെ പി.എന്‍.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി […]

You May Like

Subscribe US Now