യുബര്‍ ടാക്​സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്​ പേര്‍ അറസ്റ്റില്‍

User
0 0
Read Time:3 Minute, 48 Second

തിരുവനന്തപുരം: മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച്‌ യുബര്‍ ടാക്​സി ഡ്രൈവര്‍ സമ്ബത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്​ പേര്‍ അറസ്റ്റില്‍. സജാദ്​,സനല്‍ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​. ​കൊലപാതകത്തില്‍ പങ്കു​ണ്ടെന്ന്​ സംശയിച്ച്‌​ ഇരുവരെയും ഇന്നലെ വഞ്ചിയൂര്‍ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ്- മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന്​ പൊലീസ്​ പറഞ്ഞു.

ചാക്ക ട്രാവന്‍കൂര്‍ മാളിന് സമീപം വാടകക്ക് താമസിക്കുന്ന യൂബര്‍ ടാക്‌സി ഡ്രൈവര്‍ സമ്ബത്തിനെ (35) തിങ്കളാഴ്ച പുലര്‍ച്ച ര​േണ്ടാടെ വീടിന്‍റെ അടുക്കളമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ സമ്ബത്തിനെ 55 തവണ​ കുത്തിയാണ്​ കൊലപ്പെടുത്തിയത്​.

സംഭവത്തെക്കുറിച്ച്‌​​ പൊലീസ്​ പറയുന്നത്​ ഇങ്ങനെ: കാര്‍ ഡ്രൈവറായിരുന്നെങ്കിലും സമ്ബത്തിന് തലസ്ഥാനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടായിരുന്നു​. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ടാണ് സമ്ബത്ത് പെരുമാതുറ സ്വദേശികളായ സനല്‍, സജാദ് എന്നിവരുമായി അടുക്കുന്നത്. മൂന്നുമാസം മുമ്ബ് കഞ്ചാവുമായി പോകുന്നതിനിടയില്‍ സനലിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയിരുന്നു.

സമ്ബത്താണ് തന്നെ ഒറ്റുകൊടുത്തതെന്ന സംശയം സനലിന് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്​. ഞായറാഴ്ച രാത്രി സമ്ബത്ത് വാടകക്ക് താമസിക്കുന്ന ചാക്കയിലെ വീട്ടിലേക്ക് സൗഹൃദം നടിച്ചെത്തിയ ഇരുവരും സമ്ബത്ത് നല്‍കിയ ഭക്ഷണവും കഴിച്ചു. തുടര്‍ന്ന് മദ്യലഹരിയിലായ മൂവരും പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച്‌ സംഭാഷണമായി. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് സമ്ബത്തിനെ മര്‍ദിക്കുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് കഴുത്തിലും കാലിലും കുത്തുകയുമായിരുന്നു.

55ഓളം കുത്തുകളാണ് സമ്ബത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. അക്രമത്തിനിടെ സനലിന്‍റെ കൈക്ക് പരിക്കേറ്റതിനെതുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സനലിന്‍റെ പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

ഇയാളില്‍നിന്ന്​ ലഭിച്ച വിവരത്തെതുടര്‍ന്ന് പൊലീസ് ഡോക്ടറെയും കൂട്ടി എത്തിയപ്പോഴാണ് സമ്ബത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സജാദും പിടിയിലായി.

വിഴിഞ്ഞം സ്വദേശിയായ ഭാര്യ നീതുമായി അകന്ന് വാടകവീട്ടില്‍ ഒറ്റക്കാണ് സമ്ബത്ത്​ കഴിയുന്നത്. അഞ്ചുവയസ്സുകാരി സേയാ മേരി മകളാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തലശ്ശേരിയില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായിയും അമ്മയുടെ സഹോദരീഭര്‍ത്താവും അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ വ്യവസായിയെ അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവുമാണ് വ്യവസായിയുടെ അടുത്ത് കുട്ടിയെ കൊണ്ടുപോയത്. യാത്രാ മധ്യേ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. […]

You May Like

Subscribe US Now