യുവതിയെ ഒളിച്ച്‌ താമസിപ്പിച്ച സംഭവം; യുവജന കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

User
0 0
Read Time:1 Minute, 36 Second

നെന്മാറ സംഭവത്തില്‍ യുവജന കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് വര്‍ഷമായി യുവതിയെ വീട്ടിനുള്ളിലെ മുറിയില്‍ അടച്ചിട്ട സംഭവത്തിലാണ് അന്വേഷണം. ഒരാഴ്ച്ചക്കകം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നെന്മാറ പൊലീസിനോട് ആവശ്യപ്പെടും. കമ്മീഷനംഗം അഡ്വ.ടി മഹേഷ് ദമ്ബതികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തും.

പാലക്കാട് നെന്മാറ സ്വദേശി റഹ്‌മാന്‍റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്ബത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി റോഡില്‍ വെച്ച്‌ കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥയുടെ ചുരുളഴിയുന്നത്.

സംഭവത്തില്‍ കഴിഞ്ഞദിവസം വനിതാ കമ്മീഷനും കേസെടുത്തിരുന്നു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ വനിതാ കമ്മീഷന്‍. സംഭവത്തില്‍ നെന്മാറ സിഐയില്‍ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

70 ലക്ഷത്തിന്റെ മുതല്‍ ചവറ്റുകൂനയില്‍;മേയര്‍ കസേരയിലിരുന്ന് കളിച്ച്‌ നശിപ്പിക്കാനുള്ളതല്ല പൊതുമുതല്‍; ബിജെപി കൗണ്‍സിലര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ ചവറ്റുകൂനയില്‍ തുരുമ്ബെടുത്ത് നശിക്കുകയാണെന്ന ആരോപണവുമായി ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത്. 70 ലക്ഷം മുടക്കിയാണ് ഹിറ്റാച്ചികള്‍ വാങ്ങിയത്. ഇവ ഗ്യാരേജില്‍ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ് കിട്ടിയ വിവരം. എന്നാല്‍ അത് നുണയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എരുമക്കുഴിയിലെ ചവര്‍ കൂനകള്‍ക്കിടയിലാണ് ഹിറ്റാച്ചികള്‍ കണ്ടെത്തിയത്. തുരുമ്ബെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം. തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ ഹിറ്റാച്ചി ആവശ്യം വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് ഈ […]

You May Like

Subscribe US Now