യു.എസില്‍ ടെക്കികളായ ഇന്ത്യന്‍ ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ബാല്‍ക്കണിയില്‍ കരഞ്ഞുകൊണ്ട് നാലു വയസ്സുകാരി

User
0 0
Read Time:1 Minute, 53 Second

മുംബൈ: അമേരിക്കയിലെ ന്യു ജഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടെക്കികളായ ബാലാജി ഭരത് രുദ്രവാര്‍ (32) ഭാര്യ ആരതി ബാലാജി രു്വദാവാര്‍ (30) എന്നിവരെയാണ് നോര്‍ത്ത് എര്‍ലിങ്ടണിലെ റിവര്‍വ്യൂ ഗാര്‍ഡന്‍സ് കോംപ്ലക്‌സിലെ 21 ഗാര്‍ഡന്‍ ടെറസ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലു വയസ്സുള്ള മകള്‍ ഒറ്റയ്ക്ക് ബാല്‍ക്കണിയില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ആരതി ഏഴു മാസം ഗര്‍ഭിണിയാണെന്ന് ബാലാജിയുടെ പിതാവ് പറഞ്ഞു. മാതാപിതാക്കള്‍ അമേരിക്കയിലേക്ക് എത്താനിരിക്കേയാണ് ഈ ദാരുണ സംഭവം.

കുത്തേറ്റ് മരിച്ച നിലയിലാണ് രണ്ടു പേരും. ഭാര്യയുടെ വയറില്‍ കുത്തേല്‍ക്കുകയും കീറിമുറിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും കുത്തേറ്റുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറയുന്നു.

കുട്ടിയുടെ സംരക്ഷണം ബാലാജിയുടെ സുഹൃത്തായ ഒരു ഇന്ത്യക്കാരന്‍ ഏറ്റെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഒരാഴ്ചയ്ക്കും ഇന്ത്യയിലേക്ക് അയച്ചേക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മീനങ്ങാടിയില്‍ യുവാവ്​ തീകൊളുത്തിയ വീട്ടമ്മ മരിച്ചു

വയനാട്: മീനങ്ങാടിയില്‍ യുവാവ് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ധീന്‍റെ ഭാര്യ ഉമൈമത്ത് ( 40 ) ആണ് മരിച്ചത്. പ്രദേശവാസി ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ കോഴിക്കോട്​ മെഡിക്കല്‍ കോളേജ്​ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. മാര്‍ച്ച്‌ 29ന് മുരണി കനാല്‍ പാലത്തിനു സമീപത്തു വെച്ച്‌ സമീപവാസിയായ ശ്രീകാന്ത് […]

You May Like

Subscribe US Now