യു.എസ്​ സ്​കൂളില്‍ വെടിയുതിര്‍ത്ത്​ ആറാം ക്ലാസുകാരി​; രണ്ടു സഹപാഠികള്‍ക്കും സ്​കൂള്‍ സ്റ്റാഫിനും പരിക്ക്​

User
0 0
Read Time:1 Minute, 50 Second

വാഷിങ്​ടണ്‍: യു.എസ്​ സംസ്​ഥാനമായ ഇഡാഹോയിലെ സ്​കൂളില്‍ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പില്‍ രണ്ടു സഹപാഠികളുള്‍പെടെ മൂന്നു പേര്‍ക്ക്​ പരിക്ക്​. സ്​കൂള്‍ അധ്യാപികയെത്തി തോക്ക്​ തട്ടി​പ്പറിച്ചത്​ ദുരന്തമൊഴിവാക്കി. ആരുടെയും പരിക്ക്​ അതിഗുരുതരമല്ലെന്ന്​ പൊലീസ്​ അറിയിച്ചു.

സ്​കൂളിലും പുറത്തും പെണ്‍കുട്ടി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ​പ്രകോപനത്തിന്‍റെ കാരണം വ്യക്​തമല്ല. സ്​കൂള്‍ ആരംഭിച്ചയുടനാണ്​ വെടിവെപ്പുണ്ടായത്​. സ്വന്തം ബാഗില്‍ കരുതിയിരുന്ന ഹാന്‍ഡ്​ഗണ്‍ പുറത്തെടുത്ത്​ നിരന്തരം വെടിവെക്കുകയായിരുന്നു. കുട്ടിയെ കീഴ്​പെടുത്തിയ ശേഷം രക്ഷിതാ​ക്കളെ വിളിച്ചുവരുത്തി മറ്റുകുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

​െഫഡറല്‍ ബ്യൂറോ ഓഫ്​ ഇന്‍വെസ്റ്റിഗേഷനും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

തോക്കിന്​ ലൈസന്‍സ്​ ആവശ്യമില്ലാത്ത അമേരിക്കയില്‍ വെടിവെപ്പ്​ സംഭവങ്ങള്‍ തുടരുന്നത്​ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്​. അടുത്തിടെ ഇന്ത്യാനപോളിസ്​, കാലിഫോര്‍ണിയ, കൊളറാഡോ, അറ്റ്​ലാന്‍റ തുടങ്ങി നിരവധി സംസ്​ഥാനങ്ങളില്‍​ വെടിവെപ്പുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 പിന്നിട്ടു; ജില്ലാ അതിര്‍ത്തികള്‍ രാത്രിയോടെ അടയ്ക്കും, അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നും പൊലീസ്

എറണാകുളം: എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 പിന്നിട്ടു. എറണാകുളത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത് 61,847 പേരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. ഇതോടെ ജില്ലയില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ വെള്ളിയാഴ്ച രാത്രിയോടെ പൂര്‍ണമായും അടയ്ക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും ആലുവ റൂറല്‍ […]

You May Like

Subscribe US Now