രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

User
0 0
Read Time:1 Minute, 36 Second

തിരുവനന്തപുരം: പുതിയ പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. പന്തലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി പണികള്‍ പുരോഗമിക്കുകയാണ് . കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച്‌ തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാല്‍ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടന്നു വരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്പുട്‌നിക് വാക്‌സിന്റെ വില നിശ്ചയിച്ചു ; ഒരു ഡോസിന് 995 രൂപ

റഷ്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ മരുന്നായ സ്പുട്‌നിക് 5 ന്റെ രാജ്യത്തെ വില നിശ്ചയിച്ചു. ഡോസ് ഒന്നിന് 995 രൂപ 40 പൈസയാണ് നല്‍കേണ്ടത്. 948 രൂപയും 5 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുകയാണ് ഇത്. മെയ് 1 ആം തീയതി രാജ്യത്ത് എത്തിയ സ്പുട്‌നിക് വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ വിതരണം തുടങ്ങും. 91.6 ശതമാനം പ്രതിരോധ ശേഷി നല്‍കുന്നതാണ് ഡോക്ടര്‍ റെഡ്ഢിസ് ലബോറട്ടറിസ് ഉല്‍പ്പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സിന്‍. […]

You May Like

Subscribe US Now