രണ്ടാനച്ഛന്‍ മര്‍ദിച്ച ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

User
0 0
Read Time:2 Minute, 0 Second

തിരുവനന്തപുരം> കണ്ണൂര് കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്ന്ന് പരിക്കേറ്റ് കണ്ണൂര് സര്ക്കാര് മെഡിക്കല് കോളേജില് ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്ക്കാര് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് അറിയിച്ചു.കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

ആവശ്യമെങ്കില് കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന് മന്ത്രി മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. എമര്ജന്സി മെഡിസിന്, ഓര്ത്തോപീഡിക്സ്, സര്ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിനാണ് ഒരു വയസുള്ള പെണ്‍കുഞ്ഞിനെ രണ്ടാനച്ഛന്‍ വിറകുകൊള്ളികൊണ്ട് അടിച്ചത്. സംഭവത്തില്‍ രണ്ടാനച്ഛന്‍ കണ്ണൂര്‍ പാലുകാച്ചി പുത്തന്‍വീട്ടില്‍ രതീഷിനേയും കുട്ടിയുടെ അമ്മ രമ്യയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രമ്യയുടെ ആദ്യവിവാഹത്തിലെ മൂന്ന് കുട്ടികളില്‍ ഇളയവളാണ് പരിക്കേറ്റ കുട്ടി. ഭര്‍ത്താവുമായി പിണങ്ങിയ രമ്യ മൂന്ന് മാസം മുമ്ബാണ് രതീഷിനൊപ്പം താമസം തുടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരംകൊള്ള: സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മരംകൊള്ള സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. നഷ്ടപ്പെട്ടുപോയ മരങ്ങള്‍ തിരിച്ചുകൊണ്ടുവരും. സര്‍ക്കാരിനുണ്ടായ ധനനഷ്ടം തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോഴ ആരോപണം അടക്കം എല്ലാ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും. വകുപ്പ് തല നടപടികള്‍കൊണ്ട് കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരം മുറിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടെന്നും […]

You May Like

Subscribe US Now