രമേശ് ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

User
0 0
Read Time:1 Minute, 50 Second

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച പോലിസുകാരെ സസ്‌പെന്റ് ചെയ്തു. എസ്‌ഐമാരായ ഷിബു ചെറിയാന്‍ (കണ്‍ട്രോള്‍ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ്), കല്ലൂര്‍ക്കാട് എഎസ്‌ഐ ബിജു, സിപിഒമാരായ സില്‍ജന്‍ (ഡോഗ് സ്വാഡ്, കളമശ്ശേരി), ദിലീപ് സദാനന്ദന്‍ (തൃപ്പൂണിത്തുറ ക്യാംപ്) എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഐശ്വര്യകേരള യാത്രയുടെ 12ാം ദിവസം എറണാകുളം ഡിസിസി ഓഫിസിലെത്തിയാണ് പോലിസുകാര്‍ അഭിവാദ്യം അര്‍പ്പിച്ചത്.

എറണാകുളം ജില്ലയിലെ പോലിസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ കൂടിയായ ഇവര്‍ ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് സര്‍വീസ് ചട്ടം. അഭിവാദ്യമര്‍പ്പിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണമുയര്‍ന്നതോടെ ഡപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവാക്സീന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍.

ന്യൂഡല്‍ഹി ∙ ഇന്ത്യ വികസിപ്പിച്ച കോവാക്സീന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. ഛത്തീസ്ഗഡ്‌ സര്‍ക്കാര്‍ ഭാരത് ബയോടെക്കിന്റെ കോവാക്സീനില്‍ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണു വിശദീകരണം. കോവാക്സീനും കോവിഷീല്‍ഡും സുരക്ഷിതമാണെന്നും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു . മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ കോവാക്സീന്‍ സംസ്ഥാനത്തേക്ക് അയയ്ക്കരുതെന്നുകാട്ടി സംസ്ഥാന ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ ഹര്‍ഷ് വര്‍ധനു കത്തെഴുതിയിരുന്നു.

You May Like

Subscribe US Now