രാജ്യത്ത് കൊവിഡ് വ്യാപനത്തിന് നേരിയ ശമനം: സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

User
0 0
Read Time:1 Minute, 40 Second

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആക്റ്റീവ് കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.17 ശതമാനമാണ്.

നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്.രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയായി രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ പോരാടാന്‍ മൊഡേണ, ഫൈസര്‍ വാക്സിന്‍ ഫലപ്രദമെന്ന് പഠനം.കൊവിഡ് മുക്തിനേടിയവരുടേയും, മൊഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരുടേയും ടി- സെല്ലുകള്‍ക്ക് കൊവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലം; കാരണം 'മണ്‍സൂണ്‍ ബ്രേക്ക്' എന്ന പ്രതിഭാസം

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തല്‍. മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച്‌ മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക കലണ്ടറില്‍ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് തിരുവാതിര ഞാറ്റുവേല. കാര്‍ഷിക വിളകള്‍ നടുകയും മാറ്റി നടുകയും ചെയ്യുന്ന സമയം. ഇത്തവണത്തെ […]

You May Like

Subscribe US Now