രാജ്യദ്രോഹ കേസ്: ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

User
0 0
Read Time:1 Minute, 33 Second

കൊച്ചി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച് രാവിലെ 10.30 ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട പോലീസ് വീണ്ടും നോട്ടീസ് നല്‍കി. ഞായറാഴ്ചയും ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു.

നാല് ദിവസം കൂടി ദ്വീപില്‍ തുടരണമെന്ന് ആയിഷയോട് കവരത്തി പോലീസ് ആവശ്യപെട്ടിട്ടുണ്ട്. ഞായറാഴ്ച്ച നല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷയ്ക്ക് നോട്ടീസ് നല്‍കിയത്.

അതേസമയം രാജ്യത്തിനെതിരായ ഒന്നും ചെയ്തിട്ടില്ലെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബയോവെപ്പണ്‍ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. ഇന്നലെ 81,839 പേര്‍ രോഗമുക്തി നേടി. 1167 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേര്‍ക്കാണ്. ഇതില്‍ 2,89,26,038 പേര്‍ രോഗമുക്തി നേടി. 3,89,302 പേര്‍ […]

You May Like

Subscribe US Now