രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു; നിലവിലെ സാഹചര്യത്തില്‍ നടത്തുന്നത് ഉചിതമല്ലെന്ന് കമ്മിഷന്‍

User
0 0
Read Time:2 Minute, 12 Second

തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.

ഈ വര്‍ഷം ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. 2024 ജൂലൈ വരെ കാലാവധിയുണ്ടായിരിക്കെയായിരുന്നു5 ജോസ് കെ മാണിയുടെ രാജി.

ഒരുവര്‍ഷത്തിലധികം കാലാവധി ബാക്കിനില്‍ക്കേ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നാല്‍ ഒഴിവ് വന്ന തീയതി മുതല്‍ ആറുമാസത്തിനുള്ളില്‍ ഒഴിവ് നികത്തണമെന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 എ വകുപ്പില്‍ പറയുന്നത്.

എന്നാല്‍ നിലവില്‍ രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ വിഷയം അവലോകനം ചെയ്തുവെന്നും സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും അനുകൂലമാവുകയും ചെയ്യുന്നതുവരെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തീരുമാനിക്കുകയും ചെയ്തതായും കമ്മിഷന്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ അഭിപ്രായം ആരായുകയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികാരികളുമായി മഹാമാരിയുടെ സാഹചര്യം വിലയിരുത്തുകയും ചെയ്ത ശേഷം ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

80: 20 അനുപാതം കൊണ്ടു വന്നത് പാലൊളി മന്ത്രിയായിരിക്കെ; കോടതി വിധിയില്‍ വിയോജിപ്പെന്നും ഇ.ടി മൂഹമ്മദ് ബഷീര്‍

കോഴിക്കോട്: ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദാക്കിയ കോടതി വിധിയോട് യോജിക്കാനാകില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി മൂഹമ്മദ് ബഷീര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കക്ഷിയല്ലാത്തതുകൊണ്ട് ലീഗിന് അപ്പീലിന് പോകാന്‍ കഴിയുമോയെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാരിന് അപ്പീലിന് പോകാമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 80: 20 എന്ന അനുപാതം യുഡിഎഫ് അല്ല കൊണ്ടുവന്നതെന്നും പാലൊളി മന്ത്രിയായിരിക്കുന്ന സമയത്താണ് കൊണ്ടുവന്നതെന്നും രേഖകള്‍ പരിശോധിച്ചാല്‍ […]

You May Like

Subscribe US Now