രാജ്യസ്‌നേഹം പ്രസംഗിച്ചവര്‍ ഇന്ന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകേണ്ട ഗതിയില്‍: സുരേന്ദ്രനെതിരെ വീണ്ടും കെ. മുരളീധരന്‍

User
0 0
Read Time:1 Minute, 42 Second

കോഴിക്കോട്: ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍. ബിജെപി നേതാക്കളുടെ കൈയില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യസ്‌നേഹം പ്രസംഗിച്ച്‌ നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച്‌ ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും മുരളീധരന്‍ സുരേന്ദ്രനെതിരെ തുറന്നടിച്ചു. ആരോപണവിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച്‌ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കള്ളപ്പണകേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മോഡിയില്‍ വരെ എത്തുമെന്നും ഇന്നലെ മുരളീധരന്‍ ാരോപി്ചിരുന്നു. ഇതിന് പിന്നാലെ കെ. മുരളീധരനെതിരെ ആരോപണവുമായി കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ മൂന്ന് മാസം കൂടി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കൊവിഡ് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച്‌ മാസം മുതല്‍ 10 മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മൊബൈല്‍ ലാബ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ […]

You May Like

Subscribe US Now