രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

User
0 0
Read Time:4 Minute, 27 Second

കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ചെര്‍പ്പുളശ്ശേരി സ്വര്‍ണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൊടുവള്ളി സംഘത്തിലെ അംഗമാണ് ഫിജാസ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്‍റെ സഹോദരനാണ് ഫിജാസ്.

അതേസമയം, അറസ്റ്റിലായ ചെര്‍പ്പുളശ്ശേരി സംഘത്തിന്‍റെ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കരിപ്പൂര്‍ വിമാനത്താവള പരിസരം, വാഹനാപകടം നടന്ന രാമനാട്ടുകര പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.

രാമനാട്ടുകര വഴി മൂന്നു കാറുകളിലായ സഞ്ചരിച്ച 15 അംഗ ചെര്‍പ്പുളശ്ശേരി സംഘത്തിലെ എട്ടുപേരാണ് അറസ്റ്റിലായത്. കൂടാതെ, വാഹനാപകടത്തില്‍ സംഘത്തിലെ അഞ്ചു പേര്‍ മരിച്ചു. ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

സംഭവ ദിവസം കോഴിക്കോട്​ വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളില്‍ ഒരു വിഭാഗം സ്വര്‍ണം കൈപ്പറ്റാനും എതിര്‍വിഭാഗം കവര്‍ച്ച നടത്താന്‍ വേണ്ടിയും​​ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍​. കണ്ണൂരിലുള്ള അര്‍ജുന്‍ ആയങ്കിയും സംഘാംഗങ്ങളും ദുബൈയില്‍ നിന്നെത്തിച്ച സ്വര്‍ണം ഏറ്റുവാങ്ങാനും ​െചര്‍പ്പുളശ്ശേരി സംഘം ഇൗ സ്വര്‍ണം തട്ടിയെടുക്കുന്നതിനുമാണ്​ കരിപ്പൂരിലെത്തിയത്​​​​. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം മൂര്‍ക്കനാട്​ സ്വദേശി ഷഫീഖ്​ മേലേതില്‍ (23) കൊണ്ടുവന്ന സ്വര്‍ണത്തിനാണ്​ ഇവരെത്തിയത്​.

കോഫിമേക്കര്‍ മെഷീനിനുള്ളില്‍ ഒളിപ്പിച്ചാണ് 1.11 കോടിയു​െട 2.33 കിലോഗ്രാം സ്വര്‍ണവുമായി​ ഷഫീഖ്​ എത്തിയത്​. ദുബൈയില്‍ സലീം എന്ന വ്യക്തി മുഖേനയാണ്​ സ്വര്‍ണം ലഭിക്കുന്നത്​. സലീമി​െന്‍റ നിര്‍ദേശപ്രകാരം രണ്ടുപേര്‍ ദുബൈയില്‍ വന്ന്​ കണ്ടിരുന്നു. ഒരാളുടെ പേര്​ ജലീലാണെന്നും രണ്ടാമത്തെയാളുടെ പേര്​ അറിയില്ലെന്നുമാണ് ഷഫീഖി​െന്‍റ മൊഴി. ഇവരാണ്​ സ്വര്‍ണം ഒളിപ്പിച്ച കോഫിമേക്കര്‍ മെഷീനും ഇത്​ കൊണ്ടുപോകാന്‍ ട്രോളിബാഗും നല്‍കിയത്​.

സലീമിനെ പരിചയപ്പെടുത്തിയ മുഹമ്മദ്​ എന്നയാളാണ്​ കണ്ണൂര്‍ സ്വദേശിയായ അര്‍ജുനെയും ബന്ധപ്പെടുത്തി നല്‍കിയത്​. വിമാനത്താവളത്തിന്​ പുറത്ത്​ കോഫിമേക്കര്‍ മെഷീനുള്ള ട്രോളി ബാഗ്​ അര്‍ജുന്​ കൈമാറാനായിരുന്നു നിര്‍ദേശം. താന്‍ കരിപ്പൂരിലെ ആഗമന ഏരിയയില്‍ കാത്തുനില്‍ക്കുമെന്നും ഇവിടെ എത്തിയശേഷം ധരിച്ചിരുന്ന ഷര്‍ട്ട്​ മാറാനും അര്‍ജുന്‍ ഷഫീഖിനോട്​ ആവശ്യപ്പെട്ടിരുന്നു​. സ്വര്‍ണം എത്തിച്ചതിന്​ 40,000 രൂപയും വിമാന ടിക്കറ്റുമാണ്​ ലഭിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്​.

ഇൗ സ്വര്‍ണം തട്ടിയെടുക്കാന്‍​ വേണ്ടിയാണ്​ ചെര്‍പ്പുളശ്ശേരി സംഘം എത്തിയത്​. കസ്​റ്റംസ്​ സ്വര്‍ണം പിടിച്ചതറിയാതെയാണ്​ ​ചെര്‍പ്പുളശ്ശേരി സംഘം കണ്ണൂരിലുള്ളവരെ മൂന്ന്​ വാഹനങ്ങളിലായി പിന്തുടര്‍ന്നത്​​. ഇതിനിടെയാണ്​ നാടിനെ നടുക്കിയ അപകടം നടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാല്​ മണിക്കൂറില്‍ പരിശോധന ഫലം ;ആര്‍.ടി.പി.സി.ആര്‍​ പരിശോധനക്ക്​ പുതിയ ഉപകരണo

മുംബൈ: ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ലഭ്യമാക്കുന്ന ഉപകരണവുമായി ബോംബെ ഐ.ഐ.ടി പ്രഫസര്‍ മനോജ്​ ഗോപാലകൃഷ്​ണന്‍ രംഗത്ത് . ഇലക്​ട്രിക്കല്‍ എന്‍ജിനീയറിങ്​ വിഭാഗം അധ്യാപകനായ ഇദ്ദേഹം’ ടേപസ്​ട്രി’ എന്ന ഉപകരണമാണ്​ കോവിഡ് പരിശോധനക്കായി തയാറാക്കിയത്​. സഹപ്രവര്‍ത്തകനായ അജിത് രാജ്‌വാഡെ അടക്കം പത്തോളം പേരുടെ സഹായത്തോടെയാണ് അല്‍ഗോരിതം അടിസ്​ഥാനമാക്കിയുള്ള​ ഈ ഉപകരണം മനോജ് തയാറാക്കിയത്​. നാല്​ മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നതും 250 രൂപയോളം മാത്രമാണ് ചെലവെന്നതും ഇതിന്‍റെ […]

You May Like

Subscribe US Now