രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

User
0 0
Read Time:1 Minute, 45 Second

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘര്‍ഷത്തിനിടെ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാലക്കാട് ചെര്‍പ്പുളശ്ശേരി തൃത്താലനടക്കല്‍ മുബഷിര്‍ (26), പട്ടാമ്ബി മലയരികില്‍ സുഹൈല്‍ (24), പട്ടാമ്ബി പെരുമ്ബടത്തൊടി സലീം (29), കുലുക്കല്ലൂര്‍ വലിയില്ലതൊടി മുഹമ്മദ് മുസ്തഫ (26), ചെര്‍പ്പുളശ്ശേരി ചരലില്‍ ഫൈസല്‍ (24), തൃത്താലനടക്കല്‍ ഫയാസ് (29), കൊടുവള്ളി വാവാട് തെക്കയില്‍കണ്ണിപ്പൊഴില്‍ ഫിജാസ് (21) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം. നീതു തള്ളിയത്.

ജൂണ്‍ 21നാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്നും കരിപ്പൂര്‍ വഴി എത്തുന്നവരുടെ കൈവശമുള്ള സ്വര്‍ണം കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.ഉമ്മര്‍ വാദിച്ചു.

മുഖ്യ ആസൂത്രകന്‍ കൊടുവള്ളി വാവാട് വേരലാട്ടുപറമ്ബനത്ത് വീട്ടില്‍ സുഫിയാന്റെ (33) ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി

കൊച്ചി: കേന്ദ്ര ഏജന്‍സിയ്ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടികാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഇഡി ഹൈക്കോടതിയില്‍ വാദിച്ചു. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്‌ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. […]

You May Like

Subscribe US Now