രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

User
0 0
Read Time:1 Minute, 29 Second

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുന്‍ എംപി ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ വിദ്യാര്‍ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച്‌ മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു ജോയ്സ്‍ ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

അതേസമയം ജോയ്സിനെ പിന്തുണച്ച്‌ അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമര്‍ശിക്കുക മാത്രമാണുണ്ടായതെന്നുമായിരുന്നു എം എം മണി പറഞ്ഞു. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോദിയുടെ സന്ദര്‍ശനം; തമിഴ്​നാട്ടില്‍ 'ഗോ ബാക്ക്​ മോദി' പ്രതിഷേധം, 60 പേര്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്​നാട്​ സന്ദര്‍​ശനത്തോടനുബന്ധിച്ച്‌​ പ്രതിഷേധം. കര്‍ഷകരും മറ്റു സംഘടനകളും രംഗത്തെത്തി. ​’ഗോ ബാക്ക്​ മോദി’ മുദ്രാവാക്യം വിളിച്ച്‌​ പ്രതിഷേധിച്ച 60 പേരെ കോയമ്ബത്തൂര്‍ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്ലക്കാര്‍ഡുകളും കറുത്ത കൊടികളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്ര​ിക്കെതിരെ പ്രതിഷേധിച്ച 10 സ്​​ത്രീകള്‍ അടക്കം 60പേരെയാണ്​ കോയമ്ബത്തൂര്‍ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തില്‍ യുദ്ധക്കുറ്റങ്ങളില്‍ ശ്രീലങ്കക്കെതിരെ യു.എന്‍ കൗണ്‍സല്‍ പ്രമേയം പാസാക്കിയപ്പോള്‍ അയല്‍രാജ്യമായ ഇന്ത്യ വിട്ടുനിന്നതിനെതിരെയായിരുന്നു പ്രതിഷേധം.​മോദിയുടെയും ശ്രീലങ്കന്‍ […]

You May Like

Subscribe US Now