രേഷ്മയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തിയതായി സൂചന; അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി

User
0 0
Read Time:2 Minute, 17 Second

കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന കേസില്‍ അമ്മയും പ്രതിയുമായ രേഷ്മയുടെ ഫേസ്ബുക്കിലെ ആണ്‍ സുഹൃത്തിനെ കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണസംഘം ഫേസ്ബുക്കിനെ സമീപിച്ചു.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആണ്‍സുഹൃത്തിനൊപ്പം ജീവിതം നയിക്കാനാണ് പ്രസവിച്ചതിനു പിന്നാലെ നവജാതശിശുവിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ നല്‍കിയ മൊഴി. അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അനന്ദു എന്ന് പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള 200ല്‍ അധികം പേരെ സൈബല്‍ സെല്‍ കണ്ടെത്തി. അതില്‍ നിന്ന് രേഷ്മയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെ കണ്ടെത്തി. ഇവരെ നാലുപേരെ പോലീസ് നിരീക്ഷിക്കുകയാണ്. അതില്‍ ഒരാളാകാം രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തെന്നാണ് വിലയിരുത്തല്‍. ഇവരെ അടുത്തദിവസം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഇന്ന് പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മൊഴി രേഖപെടുത്തും. സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ളയാളാണ് രേഷ്മയെന്ന് പോലീസ് വിലയിരുത്തല്‍. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നു; അമ്മ ജീവനൊടുക്കി

ചെന്നൈ: കൊവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനായതോടെ ഇപ്പോള്‍ കുട്ടികള്‍ സമയം ചിലവിടുന്നത് മൊബൈലുകളിലും കമ്ബ്യൂട്ടറുകളിലും മറ്റുമാണ്. ഇത്തരത്തില്‍ മകളുടെ അമിത ഫോണ്‍ ഉപയോഗം മൂലം ജീവനൊടുക്കിയിരിക്കുകയാണ് ഒരമ്മ. ചെന്നൈയിലാണ് സംഭവം. മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്. ചെന്നൈ മണിമംഗലം സ്വദേശി ശോഭന്‍ രാജിന്റെ ഭാര്യ തമിഴരശിയാണു വീട്ടില്‍ തൂങ്ങി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവരുടെ മൂത്തമകള്‍ സദാസമയവും […]

You May Like

Subscribe US Now