Read Time:1 Minute, 15 Second
ആലപ്പുഴ: നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ല. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തത് എന്തു കൊണ്ടെന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്നും ചെന്നിത്തല ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.