ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി

User
0 0
Read Time:1 Minute, 34 Second

കൊച്ചി | ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹരജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയിരിക്കുന്നത്.

ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കത്തയച്ചു.

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു.

അതേസമയം രാജ്യദ്രോഹ കുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: വിവിധ ജില്ലകളിലെ സര്‍ക്കാര്‍ പുറമ്ബോക്ക് ഭൂമിയില്‍ നടത്തിയ മരം കൊള്ളയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ക്രൈബ്രാഞ്ച്. പ്രഥമ വിവര റിപോര്‍ട്ടിലാണ് ക്രൈബ്രാഞ്ച് ഇത് സൂചിപ്പിച്ചത്. പട്ടയ, വന, പുറംമ്ബോക്ക് ഭൂമികളില്‍ നിന്ന് സംരക്ഷിത മരം വ്യാപകമായി മുറിച്ചുമാറ്റിയത് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണെന്നും എഫ്‌ഐആറില്‍ പറയുന്നു. വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന സ്ഥലങ്ങളില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. കൂടുതല്‍ മരങ്ങള്‍ മുറിച്ച്‌ കടത്തിയ മച്ചാട് റേഞ്ചിലെ വിവിധ […]

You May Like

Subscribe US Now