ലക്ഷദ്വീപ് നിവാസികളുടെ മുറവിളി കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകണം ; പ്രശ്‌നത്തില്‍ ഇടപെട്ട് സിനിമാതാരം പൃഥ്വിരാജ് സുകുമാരനും

User
0 0
Read Time:3 Minute, 33 Second

കൊച്ചി: പുതിയതായി കൊണ്ടുവരുന്ന നവീകരണത്തില്‍ പ്രതിഷേധിച്ച്‌ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിന് ഒരുങ്ങുമ്ബോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സിനിമാതാരം പൃഥ്വിരാജ് സുകുമാരനും. ലക്ഷദ്വീപ് നിവാസികളുടെ മുറവിളി അധികൃതര്‍ കേള്‍ക്കണമെന്നും ആശങ്കകള്‍ പരിഹരിക്കണമെന്നും താരം ഫേസബുക്കിലൂടെ ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങളായി ലക്ഷദ്വീപില്‍ നിന്നും തനിക്ക് അനേകം സന്ദേശങ്ങളാണ് വരുന്നതെന്നും ലക്ഷദ്വീപിലെ വിഷയം പൊതുലോകത്തിന് മുന്നില്‍ എത്തിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദേശങ്ങളിലധികവുമെന്നും താരം പറയുന്നു.

ലക്ഷദ്വീപില്‍ ഭരണം നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നവര്‍ എടുത്തിരിക്കുന്ന പുതിയ തീരുമാനങ്ങളില്‍ മുഴുവന്‍ സമൂഹത്തിനും അതൃപ്തിയുണ്ടെന്നാണ് അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നെതെന്നും അവരുടെ മുറവിളികളിലേക്ക് സര്‍ക്കാരിന്റെയും ലോകത്തിന്റെയും ശ്രദ്ധയെ ക്ഷണിക്കാന്‍ ഇതല്ലാതെ തനിക്ക് മറ്റ് മാര്‍ഗ്ഗമില്ലെന്നുമാണ് താരം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

തനിക്ക് രാജ്യത്തെ സംവിധാനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതിനേക്കാള്‍ ലക്ഷദ്വീപിലെ ജനങ്ങളില്‍ വിശ്വാസം ഉണ്ടെന്നും താരം പറയുന്നു. മനോഹരമായ ദ്വീപിനെയും അവിടുത്തെ സ്‌നേഹസമ്ബന്നരായ ആള്‍ക്കാരേയും വിശ്വാസത്തില്‍ എടുത്ത് അധികൃതര്‍ അവരുടെ ശബ്ദം കേള്‍ക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു. താരത്തിന്റെ പോസ്റ്റിന് വന്‍ ശ്രദ്ധയാണ് കിട്ടിയിരിക്കുന്നത്. 2.9 കെ ഷെയര്‍ കിട്ടിയ പോസ്റ്റിന് 1.7 കെ കമന്റുകളുമുണ്ട്.

മൂന്ന് തവണയോളം ദ്വീപില്‍ എത്തിയിട്ടുള്ള പൃഥ്വി ആ ഓര്‍മ്മകളും പങ്കുവെച്ചിട്ടുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ എസ്‌കര്‍ഷന്റെ ഭാഗമായിട്ട് താരം ദ്വീപില്‍ ആദ്യം എത്തിയത്. വൈഡൂര്യം പോലെയുള്ള വെള്ളവും സ്ഫടികം പോലെ തിളങ്ങുന്ന തടാകവും ഉള്‍പ്പെട്ട ആദ്യ കാല ഓര്‍മ്മകള്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നു. പിന്നീട് സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് സംഘത്തിനൊപ്പം രണ്ടുമാസം കവരത്തി ദ്വീപില്‍ അവിടുത്തെ സ്‌നേഹ സമ്ബന്നരായ മനുഷ്യരുമായി ഇടപെട്ടു. അവസാനം താരം എത്തിയത് ജീവിതത്തിലെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറുമായി ബന്ധപ്പെട്ടായിരുന്നു എന്നും താരം പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷകര്‍ക്ക് പിന്തുണ, മെയ് 26ന് കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്‌ഐ, വീടുകളില്‍ പ്രതിഷേധം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) ആഹ്വാനം ചെയ്ത ദേശീയകരിദിനം സംസ്ഥാന വ്യാപകമായി ആചരിക്കാന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ.ഐ.ഡി.ഡബ്ല്യൂ.എ), ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായി 7 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 26നാണ് രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേ ദിവസം തന്നെയാണ് […]

You May Like

Subscribe US Now