ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം

User
0 0
Read Time:2 Minute, 5 Second

കോട്ടയം: ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് ശ്രമിച്ചത്. ഇവര്‍ക്കെതിരെ കുമരകം പൊലീസില്‍ പരാതി നല്‍കി.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ലതിക സുഭാഷ് മത്സരിക്കുന്നത്. ഇവരുടെ പ്രചാരണത്തിനുവേണ്ടി എത്തിയ കേരള ഷാഡോ കാബിനെറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നാണ് പരാതി.

വാഹനത്തിലെത്തിയവര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന നോട്ടീസും മറ്റും വാങ്ങി കീറികളയുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. മലപ്പുറം സ്വദേശികളായ നാല് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അര മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം ഇനി ഈ വഴി കണ്ടാല്‍ കൈയും കാലും വെട്ടിമാറ്റി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വാഹനങ്ങളുടെ നമ്ബര്‍ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും ശ്രമം നടന്നു. വിദ്യാര്‍ഥികള്‍ ോട്ടോയില്‍ കയറും വരെ സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചാരക്കേസ് ഗൂഢാലോചന: ജയിന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി | ഐ എസ് ആര്‍ ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച്‌ ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി സുപ്രീം കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് പിന്നിലെ ഇരകളായി നമ്ബി നാരായണന്‍ അടക്കമുളള്ളവരുടെ പൊതുജീവിതം തകര്‍ത്ത കേസാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ കേസിന്റെ ഗൂഢാലോചന സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ചിരിക്കുന്നത്. […]

Subscribe US Now