ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും ; സീറ്റു കിട്ടിയാലും കോണ്‍ഗ്രസിനൊപ്പം ഇനി മത്സരിക്കില്ല

User
0 0
Read Time:3 Minute, 49 Second

കോട്ടയം: സീറ്റ് നഷ്ടമായതിനു പിന്നാലെ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മത്സരിക്കാന്‍ പലരും നിര്‍ദേശിച്ചിട്ടുണ്ടെന്ന പറയുന്ന ലതിക പ്രവര്‍ത്തകരുമായി ആലോചിച്ച്‌ നിര്‍ണായക തീരുമാനമെടുക്കും.

ഇന്നലെ രാത്രിയും ഇന്നുമായി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയാണ്. ഇവരുടെ അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കാനാണു ലതികയുടെ തീരുമാനം. ഒരു വര്‍ഷത്തിലേറെയായി ഏറ്റുമാനൂര്‍ സീറ്റു ലക്ഷ്യമാക്കി പ്രവര്‍ത്തനം നടത്തിയിരുന്ന ലതിക സീറ്റ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു സൂചന ലഭിക്കുകയും ചെയ്തിരുന്നു.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെന്നതും സീറ്റ് ലബ്ധിയ്ക്കു കാരണമാകുമെന്നു ലതിക കരുതിയിരുന്നു. എന്നാല്‍, സീറ്റ് വിഭജനത്തിന്റെ പേരില്‍ ഏറ്റുമാനൂര്‍ കേരളാ കോണ്‍ഗ്രസിനു നല്‍കിയതോടെ ലതികയുടെ സീറ്റ് മോഹങ്ങള്‍ ഇല്ലാതായി.

തുടര്‍ന്നു ചെങ്ങന്നൂര്‍ മണ്ഡലത്തിലേക്കു പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും തുടര്‍ ചര്‍ച്ചകള്‍ നടന്നില്ല. ഇതിനിടെ, സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഏറ്റുമാനൂര്‍ വിട്ടു നല്‍കിയാല്‍ പകരം മൂവാറ്റുപുഴയും പൂഞ്ഞാറും വേണമെന്നു കേരളാ കോണ്‍ഗ്രസ് വിട്ടുവിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ തടസപ്പെട്ടു. ഏറ്റവുമൊടുവില്‍, ലതികയുടെ ഭര്‍ത്താവിന്റെ നാടായ വൈപ്പിനിലേക്കു പരിഗണിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനിടെ, ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണു സൂചന. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ലതികയ്‌ക്കൊപ്പമുണ്ട്. സീറ്റ് കേരളാ കോണ്‍ഗ്രസിനു വിട്ടുനല്‍കിയതില്‍ ഐ ഗ്രൂപ്പിനും അമര്‍ഷമുണ്ട്. ഇത്തരക്കാരുടെ പിന്തുണയുണ്ടെങ്കില്‍ മത്സരിക്കുമെന്നാണു സൂചന. അതേസമയം, ലതികയെപിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി അണിയറയില്‍ നടക്കുന്നുണ്ട്.

സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല. ഇനി കോണ്‍ഗ്രസ് ഒരു സീറ്റ് തന്നാലും ഇത്തവണ മത്സരിക്കില്ല. വിളിച്ചപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷ് ഇന്നലെ പ്രതിഷേധിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

താജ്​മഹലിന്‍റെ പേര്​ 'രാംമഹല്‍' എന്ന്​ മാറ്റണം : ബി.ജെ.പി​ എം.എല്‍.എ

ന്യൂഡല്‍ഹി: താജ്​ മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്​താവനയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി​ എം.എല്‍.എ രംഗത്ത് .ഛത്രപതി ശിവജിയുടെ പിന്‍ഗാമിയായി ​മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ്​ താജ്​മഹലിന്‍റെ പേര്​ ‘രാംമഹല്‍’ എന്ന്​ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത് . “താജ്​മഹല്‍ ഒരു ശിവക്ഷേ​ത്രമായിരുന്നു. മുസ്​ലിം ആക്രമണകാരികള്‍ ഇന്ത്യയുടെ സംസ്​കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്​മഹലാക്കി മാറ്റുകയായിരുന്നു.” ബി.ജെ.പി എം.എല്‍.എ ആരോപിച്ചു . ‘താജ്​മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യന്‍ സംസ്​കാ​രത്തെ നശിപ്പിക്കാന്‍ മുസ്​ലിം […]

You May Like

Subscribe US Now