ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്

User
0 0
Read Time:1 Minute, 49 Second

കൊല്ലം : ലോക്ക് ഡൗണ്‍ സമയത്ത് അരിപ്പ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി- ദളിത് കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസ്. കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കുസുമം ജോസഫിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

2020 ഏപ്രില്‍ 16 നാണ് ഭക്ഷ്യ മന്ത്രി കെ. രാജുവിനെ കൂടി ടാഗ് ചെയ്ത് കുസുമം ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും സഹിതം 72 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്ബില്‍ ഹാജരാവണമെന്ന് കുളത്തുപുഴ എസ്.ഐ കുസുമം ജോസഫിന് നോട്ടീസ് അയച്ചു.

മാള കാര്‍മല്‍ കോളേജിലെ മലയാള വിഭാഗം മുന്‍ മേധാവിയായിരുന്നു പ്രൊഫ.കുസുമം ജോസഫ്. എന്‍.എ.പി.എം (നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ്സ്) എന്ന മേധാപട്ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സംഘടനയുടെ സംസ്ഥാന കണ്‍വീനറാണ് കുസുമം ജോസഫ്. ഒപ്പം ജനകീയ സമര മുഖങ്ങളിലെ സജീവ സാന്നിധ്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് രോഗവ്യാപനം അതിതീവ്രം; സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്. വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ്. ഇത് […]

Subscribe US Now