ലോക് ഡൗണ്‍ ഇളവുകള്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

User
0 0
Read Time:1 Minute, 33 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുക. കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.

ലോക്ഡാണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടു തന്നെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.

വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്നു ചേരും. അതിവേഗ റെയില്‍പാത ഉള്‍പ്പെടെ കേരളത്തിലെ വികസനകാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ച്‌ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയല്‍വാസി കുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അര്‍ജുനെ(22) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു . വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് […]

You May Like

Subscribe US Now