വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ച്‌ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ്

User
0 0
Read Time:1 Minute, 24 Second

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയല്‍വാസി കുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അര്‍ജുനെ(22) പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു . വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്. മാതാപിതാക്കള്‍ പണിക്കുപോകുന്ന സമയം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭ കയ്യാങ്കളി കേസ്: സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി.ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി ഇന്ന് […]

Subscribe US Now