വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം; നേതാക്കള്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം -ലതിക സുഭാഷ്

User
0 0
Read Time:1 Minute, 45 Second

കോട്ടയം: വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന് ലതിക സുഭാഷ്. തന്‍റെ പ്രതികരണത്തിന് ശേഷം വ്യത്യസ്ത പാര്‍ട്ടികളിലെ മൂന്ന് വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം കിട്ടിയതായും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായാണ് ലതിക സുഭാഷ് മത്സരിക്കുന്നത്.

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. വനിതകള്‍ക്ക് മതിയായ പ്രധാന്യം കൊടുക്കണമെന്ന് എ.ഐ.സി.സി നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് അത് പാലിക്കാനായില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് രാജി പ്രഖ്യാപിച്ചത്. തല മൊട്ടയടിച്ച്‌ നടത്തിയ പ്രതിഷേധം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്, സ്വന്തം നാടായ ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്ന് സുരേഷ് ഗോപി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശൂര്‍ നിയോജകമണ്ഡകത്തില്‍ പ്രചാരണം ആരംഭിച്ചു. പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് നടക്കുന്ന റോഡ് ഷോയോടെ ആരംഭിക്കും. ഇത്തവണ തൃശൂര്‍ ജനങ്ങള്‍ തനിക്ക് തരുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്നും ജില്ലയിലെ ടൂറിസം വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. “ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും […]

You May Like

Subscribe US Now