വനിതാസ്ഥാനാര്‍ഥിയുണ്ടാകും, യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകും- മുനവ്വറലി ശിഹാബ് തങ്ങള്‍

User
0 0
Read Time:1 Minute, 29 Second

കോഴിക്കോട്: മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാര്‍ട്ടിക്കുള്ളിലുള്ളത്. വിജയസാധ്യത കൂടി പരിഗണിച്ച്‌ അക്കാര്യത്തില്‍ പാര്‍ട്ടി തന്നെ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. എന്തായാലും പോസിറ്റീവായ ഒരു ചര്‍ച്ചയാണ് പാര്‍ട്ടിക്കുള്ളില്‍നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു: ഹരീഷ് പേരടി

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ഈ ലോകത്ത് സര്‍ക്കാറിനെ എന്തിനു പിന്തുണയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകക്കാരന് മാത്രം വേദിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok […]

You May Like

Subscribe US Now