വന്ന് പോയതറിയാത്ത കോവിഡ് കേസുകള്‍; ആലപ്പുഴ മുന്‍പില്‍; ആരോഗ്യവകുപ്പിന്റെ പഠനം

User
0 0
Read Time:2 Minute, 52 Second

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കി ആരോ​ഗ്യവകുപ്പിന്റെ പഠനം. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിരിക്കുന്നത്.

ആലപ്പുഴയില്‍ രോ​ഗ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത 753 പേ​രി​ല്‍​ നി​ന്ന്​ പൊ​തു​വാ​യി സ്വീ​ക​രി​ച്ച സാ​മ്ബി​ളു​ക​ളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതില്‍ 15.4 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ്​ രോ​ഗം വ​ന്നു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും കു​റ​വ്​ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയത് ​ഇടു​ക്കി​യി​ലാണ്.

ഇടുക്കിയില്‍ ശേഖരിച്ച 419 പേ​രു​ടെ സാ​മ്ബി​ളു​ക​ളി​ല്‍ 5.96 ശ​ത​മാ​നം പേ​രി​ലാണ് കോ​വി​ഡ്​ വ​ന്നു​പോ​യ​തിന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യത്. കോവിഡ് ബാധിതരായിട്ടും അത് അറിയാതെ പോയ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത്.

മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ചാ​ണ് മാ​ര്‍​ച്ചി​ല്‍ ആരോ​ഗ്യ​വ​കു​പ്പ്​ പ​ഠ​നം ന​ട​ത്തി​യ​ത്. 41-50 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ് കോ​വി​ഡ്​ വ​ന്നു​പോ​യ​ത​റി​യാ​ത്ത​വ​ര്‍ കൂ​ടു​ത​ലും. ​ ഈ ​പ്രാ​യ​ക്കാ​രി​ല്‍​നി​ന്ന്​ 3090 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 365 പേ​ര്‍​ക്ക്​ രോ​ഗം വ​ന്ന​താ​യി ക​ണ്ടെ​ത്തി.

സ്​​ത്രീ​ക​ളി​ലാ​ണ് പു​രു​ഷ​ന്മാ​രെ​ക്കാ​ള്‍ ​ രോ​ഗം വ​ന്നു​പോ​യ​ത്​ ഏ​റെ​യും. ശേ​ഖ​രി​ച്ച സാ​മ്ബി​ളു​ക​ളി​ല്‍ 642 സ്​​ത്രീ​ക​ളും 755 പു​രു​ഷ​ന്മാ​രു​മാ​ണ്​ ​ പോ​സി​റ്റി​വാ​യു​ണ്ടാ​യി​രു​ന്ന​ത്. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സു​കാ​രാ​ണ്​ മു​ന്നി​ല്‍. 790 പേ​രു​ടെ സാ​മ്ബി​ളു​ക​ളി​ല്‍ 121 പേ​രി​ലാ​ണ്​ രോ​ഗ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല: തറപ്പിച്ച്‌ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി ഡി.എം.കെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിന്‍. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി സഖ്യം അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ താര പ്രചാരകരായ ഖുഷ്ബു, ഗൗതമി എന്നിവരുടെ പ്രതികരണങ്ങള്‍ തിരിച്ചടിയാകില്ല. പുതിയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ നടത്തുന്നത്. നിയമസഭ […]

You May Like

Subscribe US Now