വരുംമണിക്കൂറുകളില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രമാകും; കേരളത്തില്‍ കനത്തമഴ, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

User
0 0
Read Time:1 Minute, 51 Second

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ഗോവയ്ക്ക് സമീപം എത്തിയ ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രിസഭയില്‍ 21 പേര്‍ ; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും, സത്യപ്രതിജ്ഞ 20ന്‌

തിരുവനന്തപുരം> എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. അതിനാല്‍ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സര്‍ക്കാരാണ് രൂപീകരിക്കുക. സിപിഐ എമ്മിന് – 12 , സിപിഐക്ക് – 4 , കേരള കോണ്‍ഗ്രസ് എം- 1. ജനതാദള്‍ എസ് -1. എന്‍സിപി- 1. […]

You May Like

Subscribe US Now