വരുന്നതിലധികവും കൈയോ, കാലോ അറ്റുപോയവര്‍; പരിക്കേറ്റവരാല്‍ നിറഞ്ഞ് ​ഗസ്സയിലെ ആശുപത്രി

User
0 0
Read Time:2 Minute, 43 Second

ഗസ്സ സിറ്റി: ഫലസ്തീന് നേരെ ഇസ്രായേല്‍ നടത്തുന്ന നരനായാട്ട് തുടരുന്നതിനിടെ പരിക്കേറ്റവരാല്‍ നിറഞ്ഞ് ​ഗസ്സയിലെ ആശുപത്രി. കഴിഞ്ഞദിവസം രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

ആശുപത്രിയില്‍ ചുറ്റും ഭീതിനിറഞ്ഞ രം​ഗങ്ങളാണ്. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിലെത്തുന്നത്. ബോംബാക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും കൈയോ, കാലോ അറ്റുപോയിരുന്നുവെന്ന് ​ഗസ്സ സിറ്റിയിലെ അല്‍ഷിഫ ആശുപത്രി നഴ്സ് ഷൈമ അഹ്മദ് ഖ്വൈദര്‍ പറഞ്ഞു.

ജീവിതത്തില്‍ ഇതുവരെ ഇത്തരം രം​ഗങ്ങള്‍ കണ്ടിട്ടില്ല. കരളലയിപ്പിക്കുന്ന രം​ഗങ്ങളാണ് ചുറ്റും -ഷൈമ അഹ്മദ് അല്‍ജസീറ ചാനലിനോട് പറഞ്ഞു.

കെട്ടിടങ്ങള്‍ തകര്‍ന്ന് റോഡുകളില്‍ വീണുകിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കും പെട്ടെന്ന് പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് എത്താനാവാത്ത സ്ഥിതിയാണ്. ‌ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1200 പേര്‍ക്കാണ് പരിക്കേറ്റതെന്ന് ​ഗസ്സ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

പരിക്കേറ്റവരില്‍ പകുതിയോളം കുട്ടികളും സ്ത്രീകളുമാണ്. റോഡുകളിലൂടെയുള്ള യാത്ര ഇല്ലാതാക്കണമെന്ന ലക്ഷ്യത്തില്‍ ഇസ്രായേല്‍ സൈന്യം കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്ന് ആരോ​ഗ്യമന്ത്രാലയം വക്താവ് ഡോ. മിദ്ഹത് അബ്ബാസ് പറഞ്ഞു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷ നേടാനായി ഫലസ്തീന്‍ കുട്ടികളെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ​​ഗസ്സയിലെ ആശുപത്രി നിറഞ്ഞു കവിഞ്ഞു. ഇസ്രായേല്‍ ഉപരോധവും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ ​ഗസ്സയില്‍ മരുന്നുകളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ലഭ്യതക്കുറവുണ്ട്. രോ​ഗികള്‍ ഈ അവസരത്തില്‍ ഈജിപ്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിദ്ഹത് അബ്ബാസ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

ന്യൂഡെല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേകാള്‍ വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചു. ട്വിറ്ററില്‍ ഒരു വീഡിയോ ക്ലിപ് പോസ്റ്റ് ചെയ്താണ് യശ്വന്ത സിന്‍ഹ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഈ 10 സെക്കന്‍ഡ് വീഡിയോ മോദിയെ തുറന്നു കാണിക്കുന്നതാണ്. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് ഇന്ത്യന്‍ […]

Subscribe US Now