വാക്കുതര്‍ക്കത്തിനിടെ ടാപ്പിന്‍റെ പിടിയൂരി ഭാര്യയെ തലക്കടിച്ച്‌​ കൊന്നു; ഭര്‍ത്താവ്​ അറസ്റ്റില്‍

User
0 0
Read Time:1 Minute, 27 Second

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ വാക്കുതര്‍ക്കത്തിനിടെ വീട്ടിലെ ടാപ്പിന്‍റെ പിടി വലിച്ചൂരി ഭാര്യയെ തലക്കടിച്ച്‌​ കൊലപ്പെടുത്തിയ ഭര്‍ത്താവ്​ അറസ്റ്റില്‍. ഉത്തര്‍​പ്രദേശി​െല ഭാഗ്​പത്​ ജില്ലയിലെ വാസിദ്​​പുര്‍ ഗ്രാമത്തിലാണ്​ സംഭവം.

നീലം ആണ്​ മരിച്ചത്​. അഞ്ചുവര്‍ഷം മുമ്ബായിരുന്നു നീലത്തിന്‍റെയും ധീരജിന്‍റെയും വിവാഹം. വിവാഹത്തിന്​ ശേഷം ഇരുവരും വഴക്ക്​ പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കി​നിടെ ധീരജ്​ ടാപ്പിന്‍റെ പിടി വലിച്ചൂരി നീലത്തിന്‍റെ തലക്കടിക്കുകയായിരുന്നു. സംഭവസ്​ഥലത്തുവെച്ചുതന്നെ നീലം മരിച്ചു.

നീലത്തിന്‍റെ കരച്ചില്‍ കേട്ടതോടെ സമീപവാസികള്‍ ദമ്ബതികളുടെ വീട്ടിലെത്തി ധീരജിനെ പിടികൂടി ​പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീലത്തിന്‍റെ മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. പ്രതിയെ അറസ്റ്റ്​ ​െചയ്​തതായും അന്വേഷണം പ​ുരോഗമിക്കുകയാണെന്നും സര്‍ക്കിള്‍ ഓഫിസര്‍ അലോക്​ സിങ്​ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടു വയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്ബനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്. തുക എത്രയും വേഗം നല്‍കാന്‍ നിര്‍ദേശിച്ച്‌ ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി തീര്‍പ്പാക്കി. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു കാട്ടി […]

You May Like

Subscribe US Now