വാക്സീന്‍ സൗജന്യമായി നല്‍കും എന്ന് തോമസ് ഐസക് പറഞ്ഞത് പച്ചക്കള്ളം, സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

User
0 0
Read Time:2 Minute, 33 Second

നിയമസഭയില്‍ ബഡ്‌ജറ്റ് അവതരിപ്പിച്ചു കൊണ്ട് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പച്ചക്കളളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഡായിയുടെ ഭാഗമായി മാത്രം പ്രതിരോധ പ്രവര്‍ത്തനം ഒതുങ്ങാന്‍ പാടില്ലെന്നും, ഓരോ കള‌ക്‌ടര്‍മാരും ഓരോ തരത്തിലുളള ഉത്തരവുകള്‍ ഇറക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം,
സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടന്നു പോകുന്നത് നിര്‍ണായകമായ ഘട്ടത്തിലൂടെയാണെന്നും എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ ചെറുക്കാന്‍ കഴിയൂ എന്നും ചെന്നിത്തല വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയണം, ഓക്‌സിജന്‍ ഉള്‍പ്പടെയുളള ജീവന്‍ രക്ഷാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണം, കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണം. വീടുകളിലെത്തി വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ആദിവാസി കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പിന് പ്രത്യേക സംവിധാനം വേണം. ലോക്ക്ഡൗണ്‍ ഒഴിവാക്കണം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഊര്‍ജ്ജിതമാക്കണം’. രമേശ് ചെന്നിത്തല പറഞ്ഞു.

വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഘോഷങ്ങള്‍ നിയന്ത്രിതമായി വേണമെന്നുളളത് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അനില്‍ ദേശ്മുഖിന്റെ വസതിയില്‍ സി.ബി.ഐ. റെയ്ഡ്

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് . അനില്‍ ദേശ്മുഖിനെതിരേ സി.ബി.ഐ. അഴിമതിക്കേസ് ഫയല്‍ ചെയ്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. മന്ത്രിക്കെതിരെയുള്ള പ്രാഥമിക അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്ച സിബിഐ പൂര്‍ത്തിയാക്കിയിരുന്നു. മുതിര്‍ന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരംബീര്‍ സിങ് നടത്തിയ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അനില്‍ ദേശ്മുഖിനെതിരേ അന്വേഷണ ഏജന്‍സി കേസ് ഫയല്‍ ചെയ്തത്.ഈ മാസം ആദ്യമാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ബോംബെ ഹൈക്കോടതി സിബിഐക്ക് […]

You May Like

Subscribe US Now