വാക്‌സിന്‍ ചലഞ്ച്; അഞ്ച്‌ ദിവസംകൊണ്ട്‌ 27 ലക്ഷം 
രൂപയുമായി എസ്‌എഫ്‌ഐ

User
0 0
Read Time:2 Minute, 25 Second

കോഴിക്കോട് > കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസംകൊണ്ട് 27 ലക്ഷത്തിലധികം രൂപ സംഭരിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി.

മെയ് 15 മുതല്‍ 19വരെ സംഘടിപ്പിച്ച വാക്സിന്‍ ചലഞ്ച് വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്‌എഫ്‌ഐ സംഭാവന സമാഹരിച്ചത്. വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പണം സംഭരിക്കാന്‍ സംഘടിപ്പിച്ചത്. മുഖചിത്രം വരച്ച്‌ നല്‍കിയും മൂല്യമുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ ലേലംചെയ്തും ഓണ്‍ലൈന്‍ ഗെയിമുകള്‍ സംഘടിപ്പിച്ചും നാടിന്റെ ജീവരക്ഷക്കായുള്ള തുക കണ്ടെത്തി. കുട്ടികള്‍ സമ്ബാദ്യ കുടുക്ക നല്‍കി പങ്കാളിയായി.

വിവിധ ഏരിയാ കമ്മറ്റികള്‍ സമാഹരിച്ച തുക. കുന്നുമ്മല്‍ –5,05,050, കോഴിക്കോട് സൗത്ത് –2,85,149, കൊയിലാണ്ടി –2,02,143, പേരാമ്ബ്ര –1,85,454, ബാലുശേരി– 1,83,532, കോഴിക്കോട് നോര്‍ത്ത് –1,76,676, നാദാപുരം – 1,70,033, കക്കോടി –1,56,032, തിരുവമ്ബാടി –1,31,154, വടകര– 1,27,151, താമരശേരി –1,06,422, കുന്നമംഗലം – 87,234, ഒഞ്ചിയം – 75,219, കോഴിക്കോട് ടൗണ്‍ 73,699, പയ്യോളി – 63,402, ഫറോക്ക് –56,634, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് – 55,064, ഗവ. നേഴ്സിങ് കോളേജ് – 51, 627, ഗവ. ഹോമിയോ കോളേജ് –13,260, കോഴിക്കോട് ഗവ. പാരാമെഡിക്കല്‍ 4057 എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. പ്രതിസന്ധി ഘട്ടത്തിലും ദുരിതാശ്വാസ നിധിയിലേക്ക് പണംനല്‍കി വാക്സിന്‍ ചലഞ്ചിനെ പിന്തുണച്ചവരെ ജില്ലാ സെക്രട്ടറി ടി അതുലും പ്രസിഡന്റ് ആര്‍ സിദ്ധാര്‍ഥും അഭിവാദ്യംചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ സമ്മേളനം 24നും 25നും

തിരുവനന്തപുരം ∙ 15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ ബജറ്റ് ജൂണ്‍ 4ന് അവതരിപ്പിക്കാനാണു സാധ്യത. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24നു നടക്കും. പ്രോട്ടെം സ്പീക്കറായി കുന്നമംഗലത്തു നിന്നുള്ള എല്‍ഡിഎഫ് സ്വതന്ത്രഅംഗം പി.ടി.എ. റഹീമിനെ നിയോഗിച്ചു. അദ്ദേഹം പുതിയ എംഎല്‍എമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. എം.ബി. രാജേഷ് […]

Subscribe US Now