വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ചു; ശക്തമായ മുന്‍കരുതല്‍ വേണമെന്ന് വിദഗ്‌ദ്ധര്‍

User
0 0
Read Time:1 Minute, 36 Second

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയില്‍ ആശങ്ക ഉയര്‍ന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും രോഗ ബാധിതരായവരുടെ എണ്ണത്തില്‍ എറണാകുളമാണ് മുന്‍പിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 60 പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ചത്. രണ്ടാം ഘട്ട വാക്സിനെടുത്തെങ്കിലും കരുതല്‍ തുടരണമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സംസ്ഥാനത്ത് ലഭ്യമായ എല്ലാ വാക്സിനുകള്‍ സ്വീകരിച്ചവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ് പത്തനംതിട്ടയില്‍ രോ​ഗം ബാധിച്ച 44 പേരും. രണ്ട് ഡോസ് വീതം സ്വീകരിച്ച്‌ കഴിഞ്ഞ് രോഗം ബാധിച്ചവരില്‍ ഏറെയും ആരോ​ഗ്യപ്രവര്‍ത്തകരാണ്.

ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ ഉണ്ടായിരിക്കുകയും, സാമൂഹിക ആകലം ഉള്‍പ്പെടയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയുമാണ് പോംവഴിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുടര്‍ഭരണം ഉറപ്പ്; ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാല്‍ 100 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്ബൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍. സിപിഎമ്മിന്റെ പ്രമ്ബരാഗത വോട്ടുകള്‍ക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ […]

You May Like

Subscribe US Now