വാരാന്ത്യ ലോക്ഡൗണ്‍; പുറത്തിറങ്ങിയാല്‍ പിടി വീഴും; സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍

User
0 0
Read Time:1 Minute, 23 Second

തിരുവനന്തപുരം: സംസ്ഥാത്ത് ഇന്നും നാളയും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം.

പഴം, പച്ചക്കറി, മീന്‍, മാംസം എന്നീ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായിരിക്കും ഹോട്ടലുകളില്‍ നിന്നും അനുവദിക്കുക. ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാല്‍ യാത്ര അനുവദിക്കും. വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച്‌ അടച്ച്‌ കര്‍ശന പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ മണിമല എസ്‌ഐക്ക് വെട്ടേറ്റു; ഗുരുതര പരിക്ക്

കോട്ടയം: മണിമലയില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ്​ ഇന്‍സ്​പെക്​ടര്‍ക്ക്​ വെട്ടേറ്റു. കോട്ടയം മണിമല എസ് ഐ വിദ്യാധരനാണ് ഇന്ന് രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ച്‌ വെട്ടേറ്റത്. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എസ്.ഐയെ പ്രവേശിപ്പിച്ചു. കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐയെ വെട്ടിയത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്ബോള്‍ പിതാവ് പ്രസാദ് […]

You May Like

Subscribe US Now