വാര്‍ത്തകള്‍ അപമാനിച്ചു, ഫോണ്‍ വാങ്ങിയതിന്റെ ബില്ല് കയ്യിലുണ്ട്; കോടിയേരിയുടെ ഭാര്യ പൊലീസിന് പരാതി നല്‍കി

User
0 0
Read Time:2 Minute, 37 Second

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ തന്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സന്തോഷ് ഈപ്പന്‍ കൈമാറിയ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണ്. ഇതിന്റെ ബില്ലും കൈവശമുണ്ട്. വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ വീട്ടില്‍ ആരുടേയും കൈവശമില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വിനോദിനി പരാതിയില്‍ പറയുന്നു. സ്വന്തം ഫോണ്‍ നമ്ബര്‍ സഹിതമാണ് വിനോദിനി പരാതി നല്‍കിയിരിക്കുന്നത്. കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. എന്നാല്‍ നോട്ടീസ് ലഭിക്കാത്തതിനാല്‍ അവരെ സമീപിക്കാനാകില്ല. തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ എന്നും ആ നമ്ബറാണോ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.വിനോദിനിയുടെ പരാതി തുടര്‍ അന്വേഷണത്തിനായി ഡി.ജി.പി പൊലീസ് സൈബര്‍ വിഭാഗത്തിന് കൈമാറി.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നുമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഞ്ചുവര്‍ഷത്തിനകം ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമാകും : നിതിന്‍ ഗഡ്‍കരി

ഡല്‍ഹി : അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. വെള്ളിയാഴ്ച ആത്മനിര്‍ഭര്‍ ഭാരത് – സോളാര്‍, എംഎസ്‌എംഇയിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്‌എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്‍കരി പറഞ്ഞു. […]

Subscribe US Now