വാഴക്കാലയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

User
0 0
Read Time:2 Minute, 34 Second

കൊച്ചി: വാഴക്കാലയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോ‍ര്‍ട്ടം ചെയ്യുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാ‌ട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിയും, ഇടുക്കി കീരിത്തോട് സ്വദേശിനിയുമായ സിസ്റ്റര്‍ ജെസീന തോമസ് (45) ആണ് മരിച്ചത്. മരണവിവരമറിഞ്ഞ് സിസ്റ്റര്‍ ജസീനയുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. മജിസ്റ്റീരിയല്‍ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. 45വയസ്സുള്ള സിസ്റ്റര്‍ ജസീനയെ മഠത്തില്‍ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മഠം അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കന്യാസ്ത്രീയുടെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തില്‍ കണ്ടെത്തിയത്.

ഇടവക വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ മാനസികരോഗത്തിന് ചികിത്സ തേടി വരികയായിരുന്നുവെന്നാണ് മഠം അധികൃതര്‍ പറയുന്നത്. എന്നാല്‍ ജസീന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫാസ്‌ടാഗ്‌: ഇന്ന്‌ അവസാനദിവസം, നാളെമുതല്‍ ഇരട്ടി ടോള്‍

ന്യൂഡല്‍ഹി: ഇന്ന് അര്‍ദ്ധരാത്രിമുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധം. ഇല്ലാത്തവര്‍ ഇരട്ടിതുക പിഴ അടക്കേണ്ടിവരും. ഫാസ്ടാഗ് എടുക്കാനുള്ള കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കൂടാതെ ഇന്ധനം പാഴാകുന്നത് കുറയ്ക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയും ഫാസ്ടാഗിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞമാസം മുതല്‍ എം&എന്‍ കാറ്റഗറി വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു(നാലോ അതിലധികമോ […]

You May Like

Subscribe US Now