വാഹന പരിശോധനയ്ക്കിടെ അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണ മോഷണ കേസിലെ പ്രതി പിടിയില്‍

User
0 0
Read Time:1 Minute, 44 Second

മംഗലാപുരം : കൊച്ചി മുളവുകാട് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത് സ്വര്‍ണമോഷണ കേസിലെ പ്രതി. പാപ്പിനിശ്ശേരി സ്വദേശി റാഷിദാണ് പൊലീസ് പരിശോധനയ്ക്കിടെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും അന്‍പത് ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണമോഷണ കേസിലെ പ്രതിയാണ് പിടിയിലായ റാഷിദ്. മംഗലാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം നടത്തി ലഭിച്ച ഒന്നര കിലോയോളം വരുന്ന സ്വര്‍ണം വില്‍പ്പന നടത്തി വരുന്നതിനിടെയാണ് റാഷിദ് പോലീസിന്റെ പിടിയിലായത്.

ബാങ്കില്‍ പോകാനെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സത്യവാങ്മൂലവും കാണിച്ചു. ബാങ്ക് സമയം കഴിഞ്ഞതിനാല്‍ പോലീസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കര്‍ണാടക പോലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ്, ഡിസിപി ഐശ്വര്യ എന്നിവരുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരുമിച്ച്‌ നല്‍കാനാവില്ലെന്ന് കമ്ബനികള്‍; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രയധികം വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കമ്ബനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. വാക്‌സിന്‍ വിതരണ നയത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാാര്യം പറഞ്ഞത്. നേരത്തെ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ പണം […]

You May Like

Subscribe US Now