വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ മാര്‍ച്ച്‌; ടി വി രാജേഷ്‌ എംഎല്‍എയേയും മുഹമ്മദ്‌ റിയാസിനെയും റിമാന്‍ഡ്‌ ചെയ്‌തു

User
0 0
Read Time:1 Minute, 55 Second

കോഴിക്കോട് > വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച്‌ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സിപിഐ എം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, ടി വി രാജേഷ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (4) വി വിനോദ് ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തത്.

2010 സെപ്തംബര്‍ ആറിനായിരുന്നു ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എയര്‍ ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് മാര്‍ച്ച്‌. ഓഫീസ് തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന കുറ്റമാണ് നടക്കാവ് പൊലീസ് ചുമത്തിയത്. വാറണ്ടിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവായത്.

അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷ് എംഎല്‍എയാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറിയും കെ കെ ദിനേശന്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. കേസില്‍ എം ഗിരീഷിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ബുധനാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. പി വി ഹരി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ മുന്നേറ്റം

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ മുന്നേറ്റം. ചൊവ്വാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കു പ്രകാരം 2720 മുനിസിപ്പാലിറ്റി സീറ്റുകളില്‍ 1886 ഇടത്തും ബിജെപിയാണ് മുമ്ബില്‍ നില്‍ക്കുന്നത്. 364 സീറ്റില്‍ കോണ്‍ഗ്രസും 22 ഇടത്ത് ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. 980 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 629 ഇടത്തും ഭരണകക്ഷി മുമ്ബിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 144 സ്ഥലത്തു മാത്രം. താലൂക്ക് പഞ്ചായത്തുകളിലെ […]

You May Like

Subscribe US Now