വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, അര്‍ചനയുടെ മൃതദേഹം റോഡില്‍ വച്ച്‌ പ്രതിഷേധം

User
0 0
Read Time:1 Minute, 4 Second

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപിച്ച്‌ ബന്ധുക്കളുടെ പ്രതിഷേധം. വെങ്ങാനൂര്‍ സ്വദേശി അര്‍ചനയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി വിട്ടയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി.

വിഴിഞ്ഞം തിരുവനന്തപുരം റോഡില്‍ മൃതദേഹവും വച്ചുകൊണ്ടാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരിട്ട് കേള്‍ക്കും

കൊച്ചി: മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരിട്ട് കേള്‍ക്കും. കേസ് കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിരവധി രേഖകളും നിയമവശവും പരിഗണിക്കാനുണ്ടെന്നും കേസില്‍ നേരിട്ടുള്ള വാദമാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ രണ്ട് മാസമായി ഇടക്കാല ഉത്തരവിന്റെ ആനുകൂല്യത്തിലാണെന്നും കസ്റ്റഡിയില്‍ കിട്ടാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇടക്കാല ഉത്തരവ് നീട്ടരുതെന്നും ഡിജിപി വ്യക്തമാക്കി. വന ഭൂമിയില്‍ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ചാണ് പ്രതികള്‍ക്കെതിരെ […]

You May Like

Subscribe US Now