വിവാദ ഫോണ്‍ സംഭാഷണം: എ. വിധുബാലയെ സസ്പെന്‍ഡ്​​ ചെയ്തു

User
0 0
Read Time:3 Minute, 43 Second

നീലേശ്വരം: സി.പി.എം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ എ. വിധുബാലയെ സസ്​പെന്‍ഡ്​ ചെയ്​തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയതി​െന്‍റ പേരില്‍ ആറു മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​​ സസ്പെന്‍ഡ്​ ചെയ്യാന്‍ സി.പി.എം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനത്തിന് നീലേശ്വരം ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി.

ബിരിക്കുളം -പരപ്പ റോഡിന് ജില്ല പഞ്ചായത്ത് വെച്ച ഫണ്ട് ഡിവിഷന്‍ മെംബര്‍ കയ്യൂര്‍ – ചീമേനി പഞ്ചായത്തിലേക്ക് തെറ്റായ മാര്‍ഗത്തിലൂടെ കൊണ്ടുപോയി എന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങളും, കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ പാര്‍ട്ടി നേതാക്കള്‍ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ ചരടുവലിച്ച്‌ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ത​െന്‍റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കിയെന്നും താനൊഴികെയുള്ള വനിത നേതാക്കള്‍ സ്ഥാനമാനങ്ങള്‍ നേടിെയടുത്തത് തെറ്റായ മാര്‍ഗത്തിലൂടെയാണെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ്​ നടപടിക്ക്​ കാരണമായത്​.

ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ ഒരാളോട് ഫോണിലൂടെ സംസാരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും പത്രങ്ങളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. തികച്ചും അടിസ്ഥാനരഹിതവും പാര്‍ട്ടി ബന്ധുക്കളിലും പൊതുജനങ്ങളിലും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അവഹേളിക്കുന്ന തരത്തിലുമുള്ള നിലപാടാണ് വിധുബാലയുടെ ഭാഗത്തുനിന്നുണ്ടായത്.

ഒരു സംഘടന പ്രവര്‍ത്തകയെന്ന നിലയില്‍ പാര്‍ട്ടിക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ അംഗീകാരവും വിധുബാലക്ക്​ ഇതിനോടകം നല്‍കിയിട്ടുണ്ട്. രണ്ടു തവണ കിനാനൂര്‍ – കരിന്തളം പഞ്ചായത്തില്‍ മത്സരിപ്പിച്ചു. ഒരു തവണ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സനും ഒരുതവണ പ്രസിഡന്‍റാക്കുകയും ചെയ്തു. ഉത്തരവാദസ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നും പാര്‍ട്ടിെക്കതിരായി ഒരിക്കലും ഉണ്ടായിക്കൂടാത്ത പരാമര്‍ശങ്ങളാണ് വിധുബാലയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ എന്‍.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സെക്രട്ടറിയേറ്റ് അംഗം വി.കെ. രാജന്‍, ജില്ല കമ്മിറ്റിയംഗങ്ങളായ ടി.കെ. രവി, എം. ലക്ഷ്മി, ഏരിയ സെക്രട്ടറി എം. രാജന്‍ പാറക്കോല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. രാജന്‍ സ്വാഗതം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടെണ്ണല്‍ : കൂട്ടംചേരലും പ്രകടനവും പാടില്ല ; കര്‍ശന നിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം : വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പാെലീസ് മേധാവിമാരോടാവശ്യപ്പെട്ടു. ജില്ലാ മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ ഇന്ന് മുതല്‍ നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാമേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ അര്‍ബന്‍ കമാന്റോ […]

You May Like

Subscribe US Now