വിഷ്ണുനാഥിനെതിരെയും എസ് എസ് ലാലിനെതിരെയും പോസ്റ്റര്‍ പ്രതിഷേധം

User
0 0
Read Time:1 Minute, 59 Second

കൊല്ലം: കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പ്രതിഷേധം. തൃശൂര്‍ പുതുക്കാട് സീറ്റില്‍ പെയ്ഡ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുവെന്നാരോപിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിജിലന്‍സ് കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നും പോസ്റ്ററില്‍ ആരോപണം. കോണ്‍ഗ്രസിന്റെ പുതുക്കാട് സീറ്റില്‍ സ്ഥാനാര്‍ത്ഥി പരിഗണനാപട്ടികയിലുള്ള ബാബുരാജിനെതിരെയാണ് പേര് പരാമര്‍ശിക്കാതെ ഉള്ള പോസ്റ്റര്‍ പ്രതിഷേധം. സേവ് കോണ്‍ഗ്രസ് സേവ് പുതുക്കാട് എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്ററുകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കേരളത്തിന്റെ പ്രതീകം' എന്ന പദവിയില്‍ നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമിഷന്‍ നീക്കി

തിരുവനന്തപുരം:  ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍ നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പു കമിഷന്‍ മാറ്റി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളില്‍നിന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ നീക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. ശ്രീധരന്‍ ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമിഷന്‍ അറിയിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ എസ് ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്.

You May Like

Subscribe US Now