വിസ്മയ കേസ്: പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

User
0 0
Read Time:1 Minute, 25 Second

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പിന്നീട് പരിഗണിക്കും. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്.

വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. അതേസമയം ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കിരണിന് കൊവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. കിരണ്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ.എസ്.ആര്‍.ഒ ചാരക്കേസ്; മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബി മാത്യൂസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിട്ടാണ്. നമ്ബി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറഞ്ഞു. ഐ.ബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. അതേസമയം, ശാസ്ത്രജ്ഞന്‍മാര്‍ ചാരവൃത്തി ചെയ്തു എന്ന വാദത്തില്‍ […]

You May Like

Subscribe US Now