വിസ്‌മയുടെ ദുരൂഹ മരണം ; ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

User
0 0
Read Time:1 Minute, 10 Second

കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ സംഘത്തിന്‍റെ തീവ്രശ്രമം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും വിശദമൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. പ്രതി കിരണ്‍കുമാറിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെയും മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കി സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍െറ റിപ്പോര്‍ട്ട്. ഭൂമി ഇടപാടില്‍ സഭാ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നാണ് കെ.പി.എം.ജി കമ്മിഷന്‍റെ റിപ്പോര്‍ട്ട്. അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍പന നടത്തിയതിലും കോട്ടപ്പടി മേഖലയില്‍ ഭൂമി വാങ്ങിയതിലും കര്‍ദിനാളിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തന്‍റെ പേരില്‍ ദീപിക പത്രത്തില്‍ പത്ത്കോടി രൂപ വിലമതിക്കുന്ന […]

Subscribe US Now