വീട്ടമ്മയെ കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍; കൊല സ്വത്ത് തട്ടിയെടുക്കാന്‍

User
0 0
Read Time:1 Minute, 43 Second

ഇടുക്കി: വീട്ടില്‍ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍. മുട്ടം തോട്ടുങ്കര ഊളാനിയില്‍ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവല്‍ വരകില്‍ വീട്ടില്‍ സുനില്‍കുമാര്‍ (52) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച്‌ 31 ന് രാത്രിയാണ് സംഭവം.

ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിക്കുകയായിരുന്നു സുനില്‍. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കര്‍ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൂന്നു വര്‍ഷം തൊടുപുഴ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്ക് തന്നെയാണെന്ന് സുനില്‍ ഉറപ്പുവരുത്തിയിരുന്നു. 

സ്വത്തുക്കള്‍ തനിക്ക് നല്‍കാമെന്ന് സരോജനി പറഞ്ഞിരുന്നതായി സുനില്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ രണ്ട് സഹോദരിമാരുടെയും ഒന്‍പത് മക്കളുടെയും പേരില്‍ സ്വത്ത് വീതം വച്ചു നല്‍കിയതാണ് പ്രതിക്ക് വൈരാഗ്യത്തിന് കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി കിട്ടിയില്ല'; രാജിവെക്കുന്നതായി ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ മര്‍ദനമേറ്റ ഡോക്ടര്‍

ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. […]

You May Like

Subscribe US Now